എന്താണ് സെപ്സിസ്? | What is Sepsis? in Malayalam | Dr Kasturi Raja
About this video
കടുത്ത അണുബാധയോടുള്ള ശരീരത്തിന്റെ തീവ്രമായ പ്രതികരണമാണ് സെപ്സിസ്. ശ്വാസകോശത്തിലോ, ആമാശയത്തിലോ, വൃക്കകളിലോ, മൂത്രസഞ്ചിയിലോ ഉണ്ടാകുന്ന അണുബാധകളിൽ നിന്നാണ് സെപ്സിസ് സാധാരണയായി ആരംഭിക്കുന്നത്. ചെറിയ മുറിവുകളിൽ ഉണ്ടാവുന്ന അണുബാധയും ശസ്ത്രക്രിയയ്ക്കുശേഷമുണ്ടാകാവുന്ന അണുബാധയും സെപ്സിസിന് കാരണമായേക്കാം. സെപ്സിസ് ജീവന് ഭീഷണിയാണോ? സെപ്സിസ് വരാൻ സാധ്യത കൂടുതൽ ആർക്കൊക്കെ? എമർജൻസി ഫിസിഷ്യൻ ഡോ.കസ്തൂരി രാജയിൽ നിന്ന് സെപ്സിസിനെ കുറിച്ച് കൂടുതൽ മനസിലാക്കാം.